ഇവരെ ഓർമ്മയുണ്ടോ? ഇവരെന്തിനാണ് ഇങ്ങനെ സന്തോഷിച്ചതെന്നോർമ്മയുണ്ടോ?

single-img
6 April 2019

മുതിർന്ന ബിജെപി നേതാവ് മുരളി മേനാഹർ ജോഷിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വാരണാസി സീറ്റ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസിൻ്റെ ഈ നീക്കത്തിന് പിന്നാലെ മുരളി മനോഹർ ജോഷിയുടെ പഴയ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ സന്തോഷിക്കുന്ന മുരളി മനോഹർ ജോഷിയുടെയും ഉമാഭാരതിയുടെയും ചിത്രമാണ് അതിൽ പ്രധാനം.

മുരളി മനോഹർ ജോഷിക്ക്  സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രവർത്തനത്തിൽ പലരും രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. വർഗീയതയെ ആയുധമാക്കി ബാബറി മസ്ജിദ് തകർക്കുകയും അതിൻറെ പേരിൽ കലാപമുണ്ടാക്കുകയും ചെയ്ത വ്യക്തികളിലൊരാളാണ് മുരളി മനോഹർ ജോഷിയെന്നും  മതനിരപേക്ഷ കക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്ക് യോജിക്കുന്നതല്ല ഈ പ്രവർത്തനമെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

ഇക്കാര്യങ്ങൾ വ്യക്തമാക്കി മാധ്യമപ്രവർത്തകനായ  ഹർഷൻ പൂപ്പാറക്കാരൻ രംഗത്തെത്തിയിട്ടുണ്ട്.

`ഇദ്ദേഹത്തെ ഓർമ്മയുണ്ടോ..? ഒപ്പമുള്ളതാരെന്നോർമ്മയുണ്ടോ..? ഇൗ ചിത്രം പകർത്തിയതെന്നാണെന്നോർമ്മയുണ്ടോ..? ഇവരെന്തിനാണിങ്ങനെ സന്തോഷിച്ചതെന്നോർമ്മയുണ്ടോ..? എന്തിനാണ് സന്തോഷിച്ചതെന്നോർമ്മയുണ്ടോ..? എന്തിനാണ് സന്തോഷിച്ചതെന്നോർമ്മയുണ്ടോ..? (എനിക്കോർമ്മയുണ്ട്, നിങ്ങൾക്കോർമ്മയുണ്ടോ?)´- ഹർഷൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഇദ്ദേഹത്തെ ഓർമ്മയുണ്ടോ..?ഒപ്പമുള്ളതാരെന്നോർമ്മയുണ്ടോ..?ഇൗ ചിത്രം പകർത്തിയതെന്നാണെന്നോർമ്മയുണ്ടോ..?ഇവരെന്തിനാണിങ്ങനെ…

Posted by Harshan Poopparakkaran on Friday, April 5, 2019