ഇന്ത്യൻ സെെന്യത്തെ മോദി സേനയെന്നു വിളിക്കുന്നവർ രാജ്യത്തിൻ്റെ ഒറ്റുകാരെന്നു ജനറല്‍ വി കെ സിംഗ്

single-img
5 April 2019

ഇന്ത്യന്‍ സായുധസേനയെ മോദിയുടെ സേനയായി ആരെങ്കിലും പരമാര്‍ശിച്ചാല്‍ അയാള്‍ തെറ്റാണെന്ന് മാത്രമല്ല രാജ്യദ്രോഹിയുമാണെന്നു പ്രതിരോധ വകുപ്പ് മന്ത്രി ജനറല്‍ വി കെ സിംഗ്. ഇന്ത്യന്‍ സേന രാജ്യത്തിന് സ്വന്തമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വന്തമാല്ലെന്നും ബി ബി സിയ്്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍കരസേന മേധാവി കൂടിയായ സിംഗ് പറഞ്ഞു.

ഞായറാഴ്ച ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നടത്തിയ തിരഞ്ഞെടുപ്പു റാലിയില്‍ കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കുമ്പോള്‍ മോദിയുടെ ആര്‍മി അതിനെ വെടിയുണ്ട കൊണ്ടും ബോംബു കൊണ്ടും നേരിടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു.

ഇത്തരക്കാര്‍ പറയുന്നതെന്തെന്ന് പോലും ഇവര്‍ക്കറിയില്ല.മറ്റൊന്നുമില്ലാത്തതുകൊണ്ട് രണ്ടോ മൂന്നോ പേര്‍ മാത്രമാണ് ഇങ്ങനെ ചിന്തിക്കുതെന്നും വി കെ സിംഗ് പറഞ്ഞു.