“പ​ര​നാ​റി’ പ്ര​യോ​ഗത്തിനു മറുപടി; താൻ ആ​രോ​ടും നെ​റി​കേ​ട് കാ​ട്ടി​യി​ട്ടി​ല്ലെ​ന്നു പ്രേമചന്ദ്രൻ

single-img
5 April 2019

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ “പ​ര​നാ​റി’ പ്ര​യോ​ഗ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന  പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. ആ​രോ​ടും താ​ൻ നെ​റി​കേ​ട് കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്ന​ണി മാ​റി​യ​ത് ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് താ​ൻ പ്ര​മേ​ച​ന്ദ്ര​നെ​തി​രാ​യ മു​ൻ​പ​ത്തെ പ്ര​യോ​ഗ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

രാ​ഷ്ട്രീ​യ​ത്തി​ല്‍ നെ​റി​വേ​ണമെന്നു പറഞ്ഞ പിണറായി എ​ല്‍​ഡി​എ​ഫി​നോ​ട് ചെ​യ്ത​തു​പോ​ലെ പ്രമേചന്ദ്രൻ യു​ഡി​എ​ഫി​നോ​ട് ചെ​യ്യി​ല്ലെ​ന്ന് എ​ന്താ​ണ് ഉ​റ​പ്പെ​ന്നും ചോ​ദി​ച്ചി​രു​ന്നു.