നാണക്കേട് ഒഴിവാക്കാന്‍ മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് നാല് പ്രത്യേക തീവണ്ടികളില്‍; ചെലവാക്കിയത് 53 ലക്ഷം

single-img
5 April 2019

ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെയെത്തിക്കാന്‍ ബി.ജെ.പി. ഏര്‍പ്പാടാക്കിയത് നാല് പ്രത്യേക തീവണ്ടികള്‍. ജാര്‍ഗ്രം, ലാല്‍ഗോള, പുരുലിയ, രാംപുര്‍ഹാട്ട് എന്നിവിടങ്ങളില്‍ നിന്നാണ് നാല് തീവണ്ടികള്‍ പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ബുക്ക് ചെയ്തത്. 53 ലക്ഷം രൂപയാണ് ഇതിനായി ചിലവിട്ടത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബ്രിഗേഡ് മൈതാനത്ത് നടന്ന സംയുക്തപ്രതിപക്ഷറാലിക്ക് വന്‍ജനപങ്കാളിത്തമായിരുന്നു. ഈ സാഹചര്യത്തില്‍ മോദിയുടെ റാലിക്ക് ആളെ എത്തിക്കുന്നത് അഭിമാനപ്രശ്‌നമായാണ് ബി.ജെ.പി കണ്ടത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകള്‍ മാനിച്ചുകൊണ്ടും റെയില്‍നിയമങ്ങള്‍ പാലിച്ചുകൊണ്ടുമാണ് തീവണ്ടികള്‍ അനുവദിച്ചതെന്നാണ് റെയില്‍വേയുടെ പക്ഷം. തീവണ്ടികള്‍ പൂര്‍ണമായും ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് അധികമായി നല്‍കേണ്ടിവരും.