ലോക്‌നാഥ് ബെഹ്‌റയെ കണ്ടാൽ പാഷാണം ഷാജിയെ പോലെ; പാഷാണം ഷാജി ഡിജിപി ആയാൽ ഇതിലും നന്നായിരിക്കും: ടിപി സെൻകുമാർ

single-img
4 April 2019

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പോലീസ് മാറിയെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

”പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാന്‍ പറ്റുമോ? എന്ന് ഒരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ബെറ്റര്‍ ഡിജിപിയെ കിട്ടും- സെൻകുമാർ പറഞ്ഞു.

എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞത്.