`ന്യുനപക്ഷം´ എന്ന വാക്കില്ലാത്ത അഭ്യർത്ഥന: രാഹുൽ ഗാന്ധിയ്ക്ക് എതിരെ മദനി

single-img
4 April 2019

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അഭ്യര്‍ഥനയില്‍ ന്യൂനപക്ഷം എന്ന വാക്ക് ഒഴിവാക്കിയതില്‍ വിയോജിപ്പുമായി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി രംഗത്ത്. താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യര്‍ത്ഥനയില്‍ ‘ന്യൂനപക്ഷം’  എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂര്‍വം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെയെന്ന് മദനി പ്രസ്താവനയില്‍ പറഞ്ഞു.

ആദിവാസികള്‍ക്കും ദലിതര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും തുല്യനീതി ലഭ്യമാവുന്ന ഇന്ത്യയാണ് തന്റെ സ്വപ്‌നം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഒപ്പോടെ വിതരണം ചെയ്ത അഭ്യര്‍ഥനയില്‍ പറയുന്നത്.

നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ താങ്കള്‍ക്കു സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മദനി പ്രസ്താവനയില്‍ പറഞ്ഞു. ഇടതു പക്ഷത്തിന്റെ പ്രസക്തി തുടര്‍ന്നും കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന സുചിന്തിതമായ അഭിപ്രായം ഉള്ളപ്പോഴും വയനാട് മത്സരിക്കാന്‍ താങ്കള്‍ തീരുമാനിച്ച സ്ഥിതിക്ക് മാന്യമായ വിജയം താങ്കള്‍ക്ക് അവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹം.

ഇക്കാര്യം സത്യസന്ധമായി വ്യക്തമാക്കുന്നതോടൊപ്പം

പ്രിയ രാഹുല്‍, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യര്‍ത്ഥനയില്‍ ‘ന്യൂനപക്ഷം’  എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂര്‍വം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെയെന്ന് മദനി പ്രസ്താവനയില്‍ പറഞ്ഞു.