കോഴ ആരോപണം: എം കെ രാഘവനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് സിപിഎം

single-img
4 April 2019

കോഴിക്കോട്: ഹിന്ദി ചാനല്‍ പ്രതിനിധികളുമായി നടത്തിയ ഹോട്ടല്‍ ഇടപാടില്‍ 5 കോടി രൂപ കോഴ ആവശ്യപ്പെടുന്നതിനിടെ ഒളിക്യാമറയില്‍ കുടുങ്ങിയ രാഘവനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

എംകെ രാഘവന്‍ കോഴിക്കോട് നിന്നും എംപിയായിരുന്ന കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം രാഘവന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.  തനിക്കെതിരെയുള്ള വീഡിയോ കെട്ടിച്ചമച്ചതാണെന്ന വാദവുമായി എംകെ രാഘവന്‍ രംഗത്തെത്തിയിട്ടുണ്ട്. പിന്നില്‍ സിപിഎം ആണെന്നാണ്‌ രാഘവന്റെ ആരോപണം.