വാട്സാപ്പിൽ വൻമാറ്റങ്ങൾ

single-img
3 April 2019

വ്യാജവാർത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ വാട്സാപ് രണ്ടു പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു. ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകൾ. നിങ്ങൾ മറ്റൊരാൾക്കു അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള ഫീച്ചറാണ് ഫോർവേഡിങ് ഇൻഫോ.

ഇതിനായി സന്ദേശങ്ങളിൽ അൽപനേരം അമർത്തി പിടിക്കുക. മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ തിരഞ്ഞടുത്താൽ കണക്കുകൾ കൃത്യമായി അറിയാം. ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ എത്ര തവണ ഷെയർ ചെയ്യപ്പെട്ടുവെന്നു അറിയാൻ കഴിയില്ല.

ഒരു മെസേജ് വലിയ തോതിൽ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ്. നാലു തവണയിൽ കൂടുതൽ പങ്കു വക്കുന്ന സന്ദേശങ്ങളുടെ മുകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടുമെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഫീച്ചറുകൾ വാട്സാപ്പിന്റെ 2.19.87 ആൻ‍ഡ്രോയിഡ് പതിപ്പിലാണ് വരുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ തന്നെ പുറത്തുവന്നിട്ടുണ്ട്.