വയനാട്ടിലെത്തുന്ന എത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല; നേതാക്കന്മാരുമായി കൂടിക്കാഴ്ചയുമില്ല

single-img
3 April 2019

വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ലെന്നു റിപ്പോർട്ടുകൾ. സുരക്ഷ പോരെന്ന കാരണത്താലാണ് ഓഫീസ് സന്ദർശനം ഒഴിവാക്കുന്നത്. നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും ഒഴിവാക്കിയിട്ടുണ്ട്.

രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന സാഹച്യത്തില്‍ വയനാട് സഗരം എസ്പിജി സുരക്ഷയിലാണ്. നഗരത്തില്‍ ആകെ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചുരം കയറിയെത്തുന്ന വാഹനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുകയാണ്. വന്‍ പോലീസ് സംഘത്തെയും സ്ഥയത്ത് വിന്യസിച്ചിട്ടുണ്ട്.

അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് എട്ട് മണിയോടെയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തില്‍ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ് പിജി ഏറ്റെടുത്തുകഴിഞ്ഞു.