കേസിനൊരുങ്ങി പ്രിയങ്കയും നിക്കും

single-img
3 April 2019

വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിച്ച അമേരിക്കൻ മാസികയായ ഓക്കെയ്ക്കെതിരേ കേസ് കൊടുക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസുമെന്ന് റിപ്പോർട്ടുകൾ. വിവാഹിതരായി 117 ദിവസങ്ങൾക്കുള്ളിൽ വിവാഹമോചിതരാകുകയാണ് പ്രിയങ്കയും നിക്കുമെന്നായിരുന്നു ഇയ്യിടെ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ.

ജോലിക്കാര്യങ്ങളിലും പാർട്ടികളെക്കുറിച്ചുമെല്ലാം അവർ പരസ്പരം വഴക്കടിക്കുമായിരുന്നുവെന്നുമാണ് ഓക്കെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നത്. പ്രിയങ്കയും നിക്കും വിവാഹകാര്യത്തിൽ ധൃതി കാണിച്ചുവെന്നും അതിന് അവർ ഇപ്പോൾ വലിയ വില നൽകുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മാസികയിലെ ലേഖനം പ്രിയങ്ക ചോപ്രയുടെ ആരാധകരെയും ചൊടിപ്പിച്ചിരുന്നു. ലേഖനത്തിനെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. നിക്കും പ്രിയങ്കയും വിവാഹിതരായത് മുതൽ പ്രിയങ്കയെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണതയ്ക്കെതിരേയും ആരാധകർ ശബ്ദമുയർത്തിയിരുന്നു.

നേരത്തെ പ്രിയങ്കയ്ക്കെതിരെ വർഗീയ അധിക്ഷേപച്ചുവയുള്ള ലേഖനം പ്രസിദ്ധീകരിച്ച് കട്ട് മാഗസിനും രംഗത്തെത്തിയിരുന്നു. പ്രിയങ്കയെ വഞ്ചകിയും അഴിമതിക്കാരിയുമായി ചിത്രീകരിച്ചുകൊണ്ട് പുറത്തു വന്ന ലേഖനം ഏറെ വിമർശിക്കപ്പെട്ടതിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു.