മുസ്ലിം സഹോദരിമാരെ ഓർത്ത് കണ്ണീർ പൊഴിക്കുന്നതിനു മുമ്പ് മോദി സ്വന്തം ഭാര്യയോട് നീതി കാണിക്കൂ: അക്ബറുദ്ദീന്‍ ഒവൈസി

single-img
2 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി മുത്തലാഖുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മുസ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസി. മുസ്‌ലീം സ്ത്രീകളുടെ പുരോഗമനത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മുത്തലാഖ് ഹിസ് പാസ്സാക്കുക വഴി മുസ്‌ലീം സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

മുസ്‌ലീം സമുദായത്തിലെ ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് അക്ബറുദ്ദീന്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

” യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ മുസ്‌ലീം സഹോദരിമാരെ കുറിച്ചോര്‍ത്തും മുത്തലാഖിനെ കുറിച്ചോര്‍ത്തും വിഷമിക്കുന്ന മോദി അദ്ദേഹത്തിന്റെ ഭാര്യയോട് എന്തെങ്കിലും നീതി കാണിച്ചിട്ടുണ്ടോ? അവര്‍ക്ക് എന്തെങ്കിലും അവകാശം നല്‍കിയിട്ടുണ്ടോ? ”- അക്ബറുദ്ദീന്‍ ചോദിച്ചു.