‘രാജ്‌മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക; ഈ ചുമരെഴുത്തിന് പിന്നില്‍

single-img
1 April 2019

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ‘രാജ്‌മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്ന ചുമരെഴുത്ത് വാട്ട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വൈറലാകുകയാണ്. കാസര്‍കോടുകാര്‍ അല്ലാത്തവര്‍ ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചു. എന്നാല്‍ ഇത് സ്‌നേഹത്തിന്റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.

‘ഇച്ച’ എന്നാല്‍ കാസര്‍കോട് ഭാഷയില്‍ ജ്യേഷ്ഠ സഹോദരന്‍ എന്ന് അര്‍ഥം. അത് കൂട്ടിച്ചേര്‍ത്താണ് ‘രാജ്‌മോഹന്‍ ഉണ്ണിച്ചാക്ക്’ എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ ഉണ്ണിത്താന് ‘അണ്ണന്‍’ വിളി പോലെയാണ് കാസര്‍കോടിന്റെ ഇച്ച വിളിയും.