മധുരരാജ; സണ്ണി ലിയോണ്‍ പോസ്റ്ററുകള്‍ വ്യാജം

single-img
1 April 2019

മധുരരാജ സിനിമയുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് അണിയറപ്രവര്‍ത്തകര്‍. സണ്ണി ലിയോണിന്റെ ഔദ്യോഗിക പോസ്റ്ററുകള്‍ റിലീസ് ചെയ്തിട്ടില്ലെന്നും ഇങ്ങനെയൊരു രംഗമോ വേഷമോ ചിത്രത്തിലെല്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സിനിമയെ ആക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്ന ഇത്തരം പ്രവണതകള്‍ അപകീര്‍ത്തികരമാണെന്നും ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സണ്ണി ലിയോണിന്റെ ഗ്ലാമര്‍ ചിത്രം ഉള്‍പ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിരീകണവുമായി മധുരരാജ ടീം തന്നെ നേരിട്ട് രംഗത്തുവന്നത്.