ഞങ്ങള്‍ക്ക് മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആര്..?; പ്രതിപക്ഷത്തോട് ഉദ്ധവ് താക്കറെ

single-img
31 March 2019

മോദിയെ പ്രകീര്‍ത്തിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബിജെപിയുമായി എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ഇരുപാര്‍ട്ടികളുടേയും പ്രത്യയശാസ്ത്രം ഹിന്ദുത്വവും ദേശീയതയുമാണെന്നും ഗാന്ധി നഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പത്രികാസമര്‍പ്പണത്തിനോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ താക്കറെ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമാക്കാത്ത പ്രതിപക്ഷത്തെയും അദ്ദേഹം പരിഹസിച്ചു. ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്ര മോദിയുണ്ട് നിങ്ങളുടെ നേതാവ് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. അതില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു.