രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
31 March 2019

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അത് സംബന്ധിച്ച് എപ്പോള്‍ തീരുമാനമുണ്ടാകുമെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലീഗ് പ്രകടിപ്പിച്ച ആശങ്ക തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കുന്നതില്‍ താന്‍ വിമര്‍ശിച്ചത് സിപിഎമ്മിനെയല്ല. ഡല്‍ഹി ഇടപെടലിനെ കുറിച്ച് പിന്നീട് വിശദീകരിക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ വാഹന പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയതായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.