രാഹുല്‍ ഗാന്ധി വന്നതോടെ 20 സീറ്റുകളിലും എല്‍.ഡി.എഫ് ജയിക്കും; കോടിയേരി

single-img
31 March 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു മുന്നണിയുടെ സാധ്യത കൂടിയിരിക്കുകയാണ്. 20 സീറ്റുകളിലും എല്‍.ഡി.എഫ് ജയിക്കും – കോടിയേരി പറഞ്ഞു.

അമേഠിയില്‍ പരാജയപ്പെടുമെന്ന ഭയമാണ് രാഹുലിനെ വയനാട്ടില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. സ്വന്തം മണ്ഡലത്തില്‍ ആത്മ വിശ്വാസമില്ലാത്ത രാഹുല്‍ എങ്ങനെയാണ് ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കുക എന്നും കോടിയേരി ചോദിച്ചു.