അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

single-img
31 March 2019

കായംകുളത്ത് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കണ്ടക്ടർ മലപ്പുറം സ്വദേശി ഗഫൂറിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരൻമാർക്കൊപ്പമാണ് ചവറയിലേക്ക് പോകാൻ ബസ്സിൽ കയറിയത്. നങ്ങ്യാർകുളങ്ങരയിൽ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റിൽ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടർന്ന് ബസ്സ് തടഞ്ഞിട്ട് പൊലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.