രാമഭക്തരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് സ്മൃതി ഇറാനി

single-img
31 March 2019

ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ച,് രാമജന്മഭൂമിയെ വണങ്ങാത്തവര്‍ക്ക് രാമഭക്തര്‍ വോട്ടു ചെയ്യില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. പ്രിയങ്കാ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള സ്മൃതി ഇറാനിയുടെ കടന്നാക്രമണം.

അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്മൃതിയുടെ പരാമര്‍ശം വന്നത്. ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച പ്രിയങ്ക അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തില്‍ കയറിയില്ല. ഇതാണ് സ്മൃതിയുടെ പരാമര്‍ശത്തിന് കാരണമായത്.