മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍

single-img
30 March 2019

സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ജസ്റ്റിസ് കര്‍ണ്ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ സെന്‍ഡ്രലിന് പുറമേ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും മത്സരിക്കും.

ജസ്റ്റിസ് കര്‍ണ്ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ച് നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കര്‍ണ്ണന്‍ പറഞ്ഞു.

മോദി ഭരണം തികഞ്ഞ പരാജയമാണെന്നും അതുകൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച് മോദിക്കെതിരെ മത്സരിക്കുന്നതെന്നും ജസ്റ്റിസ് കര്‍ണ്ണന്‍ പറയുന്നു. ചെന്നൈ സെന്‍ഡ്രലില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ജസ്റ്റിസ് കര്‍ണന്‍ ഉടന്‍ വാരണാസിയിലേക്ക് പുറപ്പെടുമെന്ന് അറിയിച്ചു.