‘ബിജെപി തൊപ്പി വേണ്ട’; ബിജെപി തൊപ്പി തട്ടിമാറ്റി അമിത് ഷായുടെ കൊച്ചു മകള്‍: വീഡിയോ വൈറല്‍

single-img
30 March 2019

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കൊച്ചു മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കുഞ്ഞ് ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ ശ്രമിച്ചപ്പോള്‍ അത് തട്ടിക്കളയുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഗാന്ധിനഗറില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ആദ്യമായാണ് അമിത് ഷാ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്‍കെ അദ്വാനി എന്ന ബിജെപിയുടെ അതികായന്റെ മണ്ഡലമായ ഗാന്ധിനഗറില്‍ നിന്നാണ് ഷാ ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുന്നതിന് മുമ്പായി അഹമ്മദാബാദില്‍ എത്തിയ അമിത് ഷായ്ക്ക് വന്‍സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്.