രാത്രിയിൽ വെള്ളം കിട്ടാതെ ആശുപത്രിയിൽ കഴിയുന്ന രോഗികൾ വലഞ്ഞു: വിവരമറിഞ്ഞ് സ്വന്തം ചെലവിൽ അപ്പോൾത്തന്നെ ടാങ്കറിൽ വെള്ളം എത്തിച്ചു നൽകി പഞ്ചായത്ത് പ്രസിഡൻ്റ്

single-img
30 March 2019

ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനാട് സുരേഷിൻ്റെ  പ്രവർത്തി സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നു. പാതിരാത്രിയിൽ കുടിവെള്ളംപോലും കിട്ടാതെ വിഷമിച്ച രോഗികൾക്കായി സ്വന്തം ചെലവിൽ വെള്ളം എത്തിച്ചു നൽകുകയാണ് സുരേഷ് തൻറെ പഞ്ചായത്തിനോടുള്ള പ്രതിബദ്ധത തെളിയിച്ചത്.

ആനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആനാട് ആയുർവേദ ആശുപത്രിയിൽ കൊടും വരൾച്ചയെ തുടർന്ന് വെള്ളം കിട്ടാതെ ദുരിതം അനുഭവിച്ച രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കുമാണ് സുരേഷ് വെള്ളം എത്തിച്ചു നൽകിയത്. രാത്രി 10.30ന് സ്വകാര്യ എൻജിനിയറിങ് കോളേജിന്റെ ടാങ്കർ ലോറിയിലാണ് ജലം എത്തിച്ചു നൽകിയത്.

സുഖമില്ലാതെ ആശുപത്രിയിലായിരുന്ന ആനാട് സുരേഷ് ആയുർവേദ ആശുപത്രിയുടെ ധാരുണ അവസ്ഥ അറിഞ്ഞ് രാവിലെ മുതൽ പല ഏജൻസികളെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ വെള്ളമെത്തിക്കാൻ അവർ ാരും തയ്യാറായില്ല. ഇതിനെതുടർന്ന് രാത്രിയിൽ നേരിട്ട് സ്വകാര്യ എൻജിനീയറിങ് കോളേജിന്റെ വാഹനത്തിൽ വെള്ളം എത്തിക്കുകയായിരുന്നു.