രാജ്യം ആര് നയിക്കണം എന്നതിന് മോദി എന്നൊരു പേര് മാത്രമേ താന്‍ കേള്‍ക്കുന്നുള്ളൂവെന്ന് അമിത് ഷാ

single-img
30 March 2019

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയുടെ ശക്തി തെളിയിച്ച് കൂറ്റന്‍ പ്രകടനവുമായെത്തിയാണ് അമിത് ഷാ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാന്‍ അമിത് ഷായ്‌ക്കൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരും എത്തിയിരുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ സീറ്റില്‍ മല്‍സരിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യം ആര് നയിക്കണം എന്ന പ്രശ്‌നം മാത്രം മുന്‍നിര്‍ത്തിയാണ് ഈ തെരഞ്ഞെടുപ്പ്. അതിനുത്തരമായി രാജ്യത്തുടനീളം മോദി എന്നൊരു പേര് മാത്രമേ താന്‍ കേള്‍ക്കുന്നുള്ളുവെന്നും അമിത് ഷാ വ്യക്തമാക്കി.

എല്‍.കെ അദ്വാനിയുടെ മണ്ഡലമാണ് ഗാന്ധിനഗര്‍. എന്നാല്‍, അദ്വാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി ഇക്കുറി സീറ്റ് നല്‍കിയിരുന്നില്ല.