ഞാൻ പുരുഷന്മാരെ വെറുക്കുന്നു; നശിച്ച ജന്മങ്ങളോടുള്ള ആ വെറുപ്പ് ഇപ്പോഴും തുടരുന്നു: നിത്യ മേനോൻ

single-img
29 March 2019

തൻറെ ജീവിതത്തിൽ കുറേക്കാലം പുരുഷന്മാരെ താൻ വെറുത്തിരുന്നുവെന്നും  ആ വെറുപ്പ് ഇപ്പോഴും തുടരുന്നുവെന്നും നടി നിത്യാമേനോൻ. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. പുരുഷന്മാർക്ക് ഒന്നിൽ ഒതുങ്ങാത്ത ആർത്തിയാണ് ഉള്ളതെന്നും താരം തുറന്നടിച്ചു.

ജീവിതത്തിലുണ്ടാകുന്ന കിംവദന്തികൾ എങ്ങനെയാണ് നേരിടുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് നിത്യാമേനോൻ ഇക്കാര്യങ്ങൾ പറഞ്ഞത്.  ഞാന്‍ അതൊക്കെ തൃണം പോലെയാണ് കരുതുന്നത്. ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു. ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്. നശിച്ച ജന്മങ്ങള്‍- നിത്യ മേനോൻ പറയുന്നു.

തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞു. ഞങ്ങള്‍ ജോഡിയായി അഭിനയിച്ച ഒരു സിനിമ റിലീസായതു കാരണമാണ് അങ്ങനെയൊരു വാര്‍ത്ത പരന്നത്. അന്ന് ഞാന്‍ അനുഭവിച്ച വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ലായിരുന്നു. ഇതേക്കുറിച്ച് ആരോടും വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ആ നടന്‍ വിവാഹമോചനം നേടി വളരെ നാളുകള്‍ കഴിഞ്ഞിരിക്കുന്നുവെന്നും.

എന്റെ ലോകം എനിക്ക് മാത്രമാണ് സ്വന്തം. വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളൂവെന്നും താരം വെളിപ്പെടുത്തി.