രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമോയെന്ന കാര്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നു ചെന്നിത്തല

single-img
29 March 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമോയെന്ന കാര്യത്തിൽ എഐസിസിയുടെ തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ കേരളത്തിൽ മൽസരിക്കണമെന്നതു ഞങ്ങളുടെ ആഗ്രഹമാണ്. ഉമ്മൻചാണ്ടി മാത്രമല്ല,  എല്ലാവരും കൂടിയാലോചിച്ച് ആവശ്യപ്പെട്ടതാണ്.

നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനു കൂടുതൽ സീറ്റ് ദക്ഷിണേന്ത്യയിൽനിന്നു വേണമെന്ന പോസിറ്റീവ് ചിന്തയുടെ അടിസ്ഥാനത്തിലാണു രാഹുൽ കേരളത്തിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇടതുപക്ഷ കക്ഷികൾ ഇതിനെ എതിർക്കുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ ‘രാഹുൽ മൽസരിച്ചില്ലെങ്കിൽ അവർ എതിർക്കില്ലേയെന്ന്’ രമേശ് ചോദിച്ചു.