രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെ : വെള്ളാപ്പള്ളി

single-img
27 March 2019

തിരുവല്ല: നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധി കേരളത്തിൽ നിന്നും മത്സരിക്കുമെന്ന  വാര്‍ത്തോട് പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

രാഹുല്‍ ഗാന്ധി വരും വരും എന്ന് പറയുന്നതല്ലാതെ വരവിൽ തീരുമാനം ആകുന്നില്ല. രാഹുലിന്‍റെ കേരളത്തിലെ  സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

വയനാട്ടിൽ പുലി വരുന്നേ വരുന്നേ എന്ന് പറഞ്ഞ് പുലി വന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെറും ചര്‍ച്ച മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത്. അതേസമയം, കേരളത്തില്‍ എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാട് പറയുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.