പ്രശസ്ത കാസ്റ്റിങ് സംവിധായിക പ്രവീണ അന്തരിച്ചു

single-img
27 March 2019

പ്രശസ്ത കാസ്റ്റിങ് സംവിധായിക പ്രവീണ മാലിഷെട്ടി അന്തരിച്ചു. 30 വയസ്സായിരുന്നു. ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവീണ നിരവധി സിനിമകളിലും പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലങ്ങളായി രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗായിക ചിന്‍മയി ശ്രീപാദയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രവീണ.