‘സഖാവ് പി.ജെ സിന്ദാബാദ്’; ജയരാജന് ജയ് വിളിച്ച് വരനും കൂട്ടുകാരും: അന്ധാളിച്ച് വധു: വീഡിയോ വൈറല്‍

single-img
26 March 2019

വടകര: കല്യാണത്തിനിടെ വരന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജയ് വിളിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാല്‍നടയായി വധുവുമായി വീട്ടിലേക്ക് മടങ്ങവെയാണ് വരന്റെ മുദ്രാവാക്യം വിളി. സഖാവ് പി.ജയരാജനും എല്‍.ഡി.എഫിനും ജയ് വിളിച്ചു കൊണ്ടാണ് വരനും സുഹൃത്തുക്കളും മുന്നോട്ടു പോകുന്നത്.

മുദ്രാവാക്യം വിളിച്ച് ഏറ്റവും മുന്നില്‍ വരന്‍, ആവേശത്തോടെ ഏറ്റു വിളിച്ച് കൂട്ടുകാര്‍. വിവാഹദിനത്തില്‍ വരന്‍ ജയ് വിളിക്കുമ്പോള്‍ വധു മുഖം താഴ്ത്തി നടക്കുകയാണ്. സന്ദേശം എന്ന സിനിമയിലെ ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണമെന്ന ഡയലോഗ് ആണ് ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നത്.