കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചു: സിസിടിവി ദൃശ്യങ്ങൾ

single-img
26 March 2019

കോഴിക്കോട് വെള്ളിപറമ്പിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന ഫവാസ് എന്ന ബസിന്റെ ഡോർ തുറന്നുപോയതിനെ തുടർന്ന് തെറിച്ചുവീണ യാത്രക്കാരൻ, ബസിന്റെ പിൻചക്രം കയറിയാണ് മരിച്ചത്. ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

കടപ്പാട്: മീഡിയവൺ