കേരളത്തിൽ മത്സരിക്കുന്ന കാര്യം രാഹുൽഗാന്ധി അറിഞ്ഞത് പോലുമില്ല; നടന്നത് കോൺഗ്രസിലെ ആഭ്യന്തര കലഹം മറക്കുവാനുള്ള നീക്കം

single-img
25 March 2019

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെന്നു റിപ്പോർട്ടുകൾ. ആ​ഭ്യ​ന്ത​ര ക​ല​ഹം മ​റ​യ്ക്കാ​നാ​ണ് കേ​ര​ള​ഘ​ട​കം രാ​ഹു​ൽ ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​മാ​യ എൻഡി ടിവി റിപ്പോർട്ടു ചെയ്യുന്നു. വാ​ർ​ത്താ സോ​ഴ്സി​നെ ഉ​ദ്ധ​രി​ച്ചാണ് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തിരിക്കുന്നത്.

രാ​ഹു​ൽ ഗാ​ന്ധി ഇ​തു സം​ബ​ന്ധി​ച്ച് ചി​ന്തി​ക്കു​ക​യോ ച​ർ​ച്ച ചെ​യ്യു​ക​യോ ചെ​യ്തി​ട്ട​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ബി​ജെ​പി​യു​ടെ ആ​ക്ഷേ​പം കേ​ൾ​ക്കേ​ണ്ടി​വ​ന്നു എന്നുള്ളത് മാത്രമാണ് ഈ നീക്കം കൊണ്ട് ഉണ്ടായതെന്നും വാർത്തയിൽ പറയുന്നു.

‌പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​തി​ർ​ന്ന നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യും വ​യ​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച് ത​ർ​ക്കം മു​റു​ക്കി​യ​തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ബി​ജെ​പി​യെ വി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത് തി​ക​ച്ചും തെ​റ്റാ​ണെ​ന്നും വാ​ർ​ത്താ ഉ​റ​വി​ട​മാ​യ നേ​താ​വ് എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.