ബാര്‍ നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വിതറിയ 47 പേര്‍ക്ക് വ്യത്യസ്തമായ വിധി പ്രഖ്യാപിച്ച് കോടതി

single-img
25 March 2019

ബാര്‍ നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകള്‍ വിതറിയ കേസില്‍ അറസ്റ്റിലായ 47 പേര്‍ക്ക് പിഴ ശിക്ഷ നല്‍കി മുംബൈ അവധിദിന കോടതി. ബദ്‌ലാപൂരിലെ അനാഥമന്ദിരത്തിലേക്ക് ഒരോ വ്യക്തിയും 3000 രൂപ വീതം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ജാമ്യതുകയായി ലഭിക്കുന്ന പണം സാധാരണയായി സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് കോടതി അനാഥാലയത്തിലേക്ക് പണം നല്‍കാന്‍ വിധിച്ചത്. ശനിയാഴ്ച രാത്രിയില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് 47 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

47 പേരും ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ഒരു ദിവസമെങ്കിലും ജയിലിനുള്ളില്‍ ഇവര്‍ കഴിയണമെന്നും ഇവരുടെ കുടുംബത്തിന് ഇവര്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി മനസിലാകണമെന്നുമന്നും കോടതി പറഞ്ഞു. ബാര്‍ മാനേജരെയും മറ്റ് ജോലിക്കാരെയും ഉള്‍പ്പടെ പൊലീസ് പിടികൂടിയിരുന്നു.

പ്രതികളുടെ വിടുതലിനായി അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പിന്നീടാണ് ജാമ്യതുക എങ്ങനെ ചിലവഴിക്കാം എന്ന ആശയം വന്നത്. ഒടുവില്‍ ബദ്‌ലാപൂരിലെ അനാഥാലയത്തില്‍ ജാമ്യതുക നല്‍കാന്‍ കോടതി തന്നെ ആവശ്യപ്പെടുകയായിരുന്നു.