കോട്ടയം റൂട്ടില്‍ 7 ദിവസം ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

single-img
24 March 2019

ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായുള്ള സിഗ്‌നലിങ് ജോലികള്‍ക്കായി കോട്ടയം റൂട്ടില്‍ 7 ദിവസം ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 25 മുതല്‍ 31 വരെ 6 പാസഞ്ചറുകള്‍ റദ്ദാക്കി. 27 മുതല്‍ 31 വരെ ആലപ്പുഴ വഴിയുള്ള 5 പാസഞ്ചറുകളും റദ്ദാക്കി.

കന്യാകുമാരി മുംബൈ സിഎസ്ടി ജയന്തി എക്‌സ്പ്രസ്, ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവ 27 മുതല്‍ 31 വരെയും കോര്‍ബ തിരുവനന്തപുരം എക്‌സ്പ്രസ് 25, 29 തീയതികളിലും ആലപ്പുഴ വഴി സര്‍വീസ് നടത്തും.

നാഗര്‍കോവില്‍ മംഗളൂരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്, തിരുവനന്തപുരം ന്യൂഡല്‍ഹി കേരള, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ 31ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 25 മുതല്‍ 30 വരെ കോട്ടയം സ്റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. 25 മുതല്‍ 31 വരെ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് 50 മിനിറ്റും 25, 26 തീയതികളില്‍ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 1 മണിക്കൂറും കുറുപ്പന്തറയില്‍ പിടിച്ചിടും. 28 മുതല്‍ 31 വരെയുളള തീയതികളില്‍ 5 പ്രതിവാര ട്രെയിനുകള്‍ 30 മിനിറ്റോളം കോട്ടയം റൂട്ടില്‍ പിടിച്ചിടും.

ഏറ്റുമാനൂര്‍ യാഡില്‍ അടിപ്പാത നിര്‍മാണവും യാഡ് റീമോഡലിങ്ങ് ജോലികളും നടക്കുന്നതിനാല്‍ മാര്‍ച്ച് 31 മുതല്‍ മേയ് 1 വരെ (32 ദിവസം) ഉച്ചയ്ക്കു ശേഷമുളള ഷൊര്‍ണൂര്‍–തിരുവനന്തപുരം വേണാട്, മംഗളൂരു–നാഗര്‍കോവില്‍ പരശുറാം എന്നിവ ഏറ്റുമാനൂരില്‍ നിര്‍ത്തില്ല.

കോട്ടയം റൂട്ടില്‍ റദ്ദാക്കിയ ട്രെയിനുകള്‍

56387 എറണാകുളം കായംകുളം പാസഞ്ചര്‍
56388 കായംകുളം എറണാകുളം പാസഞ്ചര്‍
66300 കൊല്ലം എറണാകുളം മെമു
66301 എറണാകുളം കൊല്ലം മെമു
66307 എറണാകുളം കൊല്ലം മെമു
66308 കൊല്ലം എറണാകുളം മെമു

27 മുതല്‍ 31 വരെ ആലപ്പുഴ വഴി റദ്ദാക്കിയ പാസഞ്ചറുകള്‍

56380 കായംകുളം എറണാകുളം പാസഞ്ചര്‍
56381 എറണാകുളം കായംകുളം പാസഞ്ചര്‍
56382 കായംകുളം എറണാകുളം പാസഞ്ചര്‍
66302 കൊല്ലം എറണാകുളം മെമു
66303 എറണാകുളം കൊല്ലം മെമു