വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ആരും ക്ഷണിച്ചിട്ടല്ല; അമേഠിയിൽ നിന്നും ജനങ്ങൾ ഓടിച്ചതുകൊണ്ടാണ്: സ്മൃതി ഇറാനി

single-img
24 March 2019

വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാനുള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി.അമേഠിയില്‍ നിന്നും ജനങ്ങള്‍ രാഹുലിനെ ഓടിച്ചതാണെന്നും പല സ്ഥലങ്ങളില്‍ നിന്നും മത്സരിക്കാന്‍ രാഹുലിനെ സ്വാഗതം ചെയ്‌തെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ പറഞ്ഞു.

അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് അത് വയനാട് മണ്ഡലത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഇതോടൊപ്പം 16 സീറ്റുകള്‍ പ്രതീക്ഷിക്കുന്ന കേരളത്തിൽ  കോൺഗ്രസ് സമ്പൂര്‍ണവിജയം നേടുമെന്നും കണക്കുകൂട്ടുന്നുണ്ട്.