പത്ത് വര്‍ഷംകൊണ്ട് രാഹുല്‍ഗാന്ധിയുടെ ആസ്തി 9 കോടിയായി; ഉറവിടം വെളിപ്പെടുത്തണമെന്ന് ബി.ജെ.പി.

single-img
24 March 2019

വെറുമൊരു പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിക്ക് 2004ലെ വരുമാനത്തില്‍ നിന്ന് 2014ല്‍ എത്തിയപ്പോള്‍ ആസ്തി വര്‍ധിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 2004ല്‍ 55 ലക്ഷം രൂപയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആസ്തി.

എന്നാല്‍ 2014 ആയപ്പോഴേയ്ക്കും ഒന്‍പത് കോടിയുടെ ആസ്തി എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കണം. ആസ്തി വര്‍ധിച്ചതിനുള്ള ഉറവിടം വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

‘പാര്‍ലമെന്റിലെ ഒരു എം.പി.ക്ക് ലഭിക്കുന്ന ശമ്പളമല്ലാതെ രാഹുല്‍ ഗാന്ധിക്ക് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ല. 2004 ലെ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ആസ്തി 55,38,123 രൂപയാണ്.

പിന്നീട് 2009 ല്‍ ഇത് രണ്ട് കോടിയും 2014 ല്‍ ഇത് ഒന്‍പത് കോടിയുമായി. 55 ലക്ഷത്തില്‍ നിന്ന് എങ്ങനെയാണ് താങ്കളുടെ ആസ്തി ഒന്‍പത് കോടിയായത് എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്.’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.