രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ഇടതുപക്ഷത്തിനെതിരേയല്ല: എതിർപ്പുമായി ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ

single-img
24 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യുഹങ്ങൾക്കെതിരെ ചില കോൺഗ്രസ് നേതാക്കൾ  രംഗത്ത്. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായാണ് റിപ്പോർട്ടുകൾ.  മാതൃഭൂമി ന്യൂസാണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇടതുപക്ഷം ദേശീയതലത്തില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇടതുനേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് നിലപാടെടുക്കുന്ന ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ എന്ത് സന്ദേശമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.