കേരളത്തിലെ ജനപ്രതിനിധികൾ ജനപ്രീതിയിൽ മുന്നിലെന്ന് ദേശീയ സർവേ

single-img
24 March 2019

കേരളത്തിലെ ജനപ്രതിനിധികൾ ജനപ്രീതിയിൽ മുന്നിലെന്ന് സീവോട്ടർ-ഐഎഎൻഎസ്. അഭിപ്രായസർവേ. ജമ്മുകശ്മീരിൽ എഎൽഎ.മാർക്കെതിരേ ശക്തമായ ജനവികാരമുണ്ടെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ എംഎൽഎമാരുടെ പ്രവർത്തനത്തിൽ 58.1 ശതമാനം ആളുകളാണ് സംതൃപ്തി പ്രകടിപ്പിച്ചത്. ജമ്മുകശ്മീരിലെ എംഎൽഎമാർക്ക് നെഗറ്റീവ് പോയന്റാണ് ലഭിച്ചത്; -8.3 ശതമാനം.

ജനുവരി ഒന്നിനും മാർച്ച് 18-നും ഇടയിൽ 543 ലോക്‌സഭാ മണ്ഡലങ്ങളിലെ അരലക്ഷത്തിലധികം ആളുകളുടെ അഭിപ്രായമാണ് തേടിയത്.

മുഖ്യമന്ത്രിയുടേതെന്ന പോലെ എംഎൽഎമാരുടെ പ്രവർത്തനത്തിലും യു.പി. പിന്നിലാണ്. ബിഹാറിനും തമിഴ്‌നാടിനും പട്ടികയിൽ താഴെയാണ് സ്ഥാനം.

54.5 ശതമാനം അനുകൂല വോട്ടുനേടി ഗോവയിലെ എംഎൽഎമാർ രണ്ടാം സ്ഥാനത്തെത്തി. മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള സർവേയിൽ ഒന്നാമതെത്തിയ തെലങ്കാന, എംഎൽഎ.മാരുടെ ജനപ്രീതിയിൽ മൂന്നാമതാണ്. ഗുജറാത്ത് നാലാമതും.