നേതാക്കളുടെ എണ്ണം കൂടി; ബിജെപി വേദി തകർന്നുവീണു നിരവധി പേർക്കു പരിക്ക്

single-img
23 March 2019

ബിജെപിയുടെ പരിപാടിക്കിടെ ഉത്തര്‍പ്രദേശില്‍ വേദി തകര്‍ന്ന് വീണു. നിരവധി നേതാക്കള്‍ക്ക് പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഉത്തര്‍പ്രദേശിലെ സാബലിലാണ് സംഭവം.

ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നേതാക്കള്‍ നില്‍ക്കുന്ന വേദി തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് നിരവധിപ്പേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആളുകളുടെ ബാഹുല്യമാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.