മകള്‍ മദ്യം കുടിക്കുന്നത് കണ്ട് അമ്പരന്ന് മാതാപിതാക്കള്‍; വൈറല്‍ വീഡിയോ

single-img
22 March 2019

ഇന്ത്യന്‍ രക്ഷിതാക്കള്‍ മക്കളുടെ ഭാവിയെ കുറിച്ച് എപ്പോഴും ആശങ്കാകുലരായിരിക്കും. അമേരിക്കയിലായാലും ഇന്ത്യന്‍ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കില്ല. അത്തരമൊരു അനുഭവമാണ് മിഷ മാലിക് എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മാതാപിതാക്കളുടെ മുന്നിലിരുന്ന് മദ്യം കഴിക്കുന്ന വീഡിയോ ആണ് മിഷാ മാലിക് ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോക്ക് മിഷ നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ: ”എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച നിമിഷം”.

പോസ്റ്റ് ചെയ്ത് അധികം വൈകാതെ വീഡിയോ ട്വിറ്ററില്‍ വൈറലായി. മിഷയുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണമാണ് വീഡിയോയുടെ ഹൈലൈറ്റ്. ‘മിഷാ, വേണ്ട’ എന്ന് അമ്മ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒരു ഷോട്ട് ഒറ്റയടിക്ക് അകത്താക്കിയ മകളെ കണ്ട് പകച്ചിരിക്കുന്ന അമ്മയെ വീഡിയോക്കൊടുവില്‍ കാണാം.

വീഡിയോക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. നിരവധി പേര്‍ ട്വീറ്റിനു താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിമാനടിക്കറ്റ് എടുത്തുവെങ്കിലും ചുമ വന്നതോടെ തത്കാലം മിഷ നാട്ടിലേക്ക് മടങ്ങാതെ രക്ഷപ്പെടുകയായിരുന്നു.