ബിജെപിയെ എതിരിടാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രം; വെൽഫെയർ പാർട്ടി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു

single-img
21 March 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു. മത്സരിക്കുന്നതിനേക്കാൾ പ്രാഥാന്യം ബിജെപി സഖ്യത്തെ അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനാണെന്നും അതിന് ഇന്ന് കഴിയുന്ന ഏകപാർട്ടി കോൺഗ്രസാണെന്നും വെൽഫെയർ പാർട്ടി നേതൃത്വം പറയുന്നു. അതുകൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പിൽ പിന്തുണ യുഡിഎഫിനു നൽകുന്നതായും പാർട്ടി അറിയിച്ചു.

വെൽഫെയർ പാർട്ടി കേരളത്തിൽ എവിടെസയും മത്സരിക്കുന്നില്ല. പാർലമെൻ്റിൽ കേവല ഭൂരിപക്ഷമോ ഏറ്റുവം വലിയ ഒറ്റകക്ഷിയാകാനോ സാധ്യതയുള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിനും സഖ്യത്തിലുള്ള കക്ഷികൾക്കും സീറ്റ് വർദ്ധിച്ചാൽ മാത്രമേ കേന്ദ്രത്തിൽ മതേതര സർക്കാർ ഉണ്ടാകാനുള്ള സാധ്യത തെളിയുകയുള്ളുവെന്നും വെൽഫെയർ പാർട്ടി പത്രക്കുറിപ്പിൽ പറഞ്ഞു.