‘എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ’; പാര്‍വതിയെ ട്രോളി മാത്തുക്കുട്ടി

single-img
21 March 2019

വേറിട്ട നിറങ്ങളിലുള്ള വസ്ത്രമണിഞ്ഞ നടി പാര്‍വതിയെ ട്രോളി മാത്തുക്കുട്ടി. ‘എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ’–എന്ന അടിക്കുറിപ്പോടെയാണ് മാത്തുക്കുട്ടി ഈ ചിത്രം പങ്കുവെച്ചത്. മാത്തുക്കുട്ടിയുടെ ട്രോള്‍ ആരാധകരും ഏറ്റെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്താണ് പാര്‍വതിയുടെ ഈ മനോഹര വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാത്തുവും കൂട്ടുകാരന്‍ രാജ് കലേഷും മുന്‍പ് ഇതേതരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു.

എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച്‌ കളഞ്ഞല്ലോ പൊന്നേ😛😛

Posted by RJ Mathukkutty on Monday, March 18, 2019