ന്യുസിലാൻഡ് കടുത്ത നടപടികളിലേക്ക്: തോ​ക്കു​ക​ളു​ടെ വി​ൽ​പ്പ​ന രാ​ജ്യ​ത്ത് നി​രോ​ധി​ക്കും: ലെെസൻസുള്ള തോക്കുകൾ ഉൾപ്പെടെ തിരിച്ചുവാങ്ങും

single-img
21 March 2019

ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ മു​സ്ലീം പ​ള്ളി​ക​ളി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്കു​നി​യ​മ​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം വ​രു​ത്താ​ൻ നടപടിയെടുത്ത് ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​ർ. പ്ര​ഹ​ര​ശേ​ഷി കൂ​ടു​ത​ലു​ള്ള​തും സെ​മി ഓ​ട്ടോ​മാ​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​തു​മാ​യ തോ​ക്കു​ക​ളു​ടെ വി​ൽ​പ്പ​ന രാ​ജ്യ​ത്ത് നി​രോ​ധി​ക്കു​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ത ആ​ർ​ഡേ​ണ്‍ അറിയിച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ 11ന് ​പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും ജ​സി​ന്ത ആ​ർ​ഡേ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​രോ​ധ​നം നി​ല​വി​ൽ വ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും. നി​ല​വി​ൽ ജ​ന​ങ്ങ​ളു​ടെ കൈ​വശമുള്ള ലെെസൻസുള്ള  തോ​ക്കു​ക​ൾ ഉൾപ്പെടെ തി​രി​കെ വാ​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യും ആ​ർ​ഡേ​ണ്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ന്യൂ​സി​ല​ൻ​ഡി​ൽ തോ​ക്കു​നി​യ​മം ശ​ക്ത​മാ​കു​ന്ന​തോ​ടെ അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അതിൻ്റെ പരതി-ലനമുണ്ടാകുമെന്നും കരുതപ്പെടുന്നു.