രണ്ടുകോടി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത മോദി ഓരോ ദിവസവും നശിപ്പിച്ചത് 30000 തൊഴിൽ അവസരങ്ങൾ: രാഹുല്‍ ഗാന്ധി

single-img
20 March 2019

2018 കലണ്ടര്‍ വര്‍ഷം ഓരോ ദിവസങ്ങളിലും 30,000 തൊഴില്‍ അവസരങ്ങള്‍ വീതമാണ് മോദി നശിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ തൊഴില്‍ അവസരങ്ങളിലുണ്ടായ ഇടിവുകള്‍ ചൂണ്ടിക്കാണ്ടിയായിരുന്നു രാഹുലിന്റെ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മണിപ്പൂരിലെ ഇംഫാലിൽ നടന്ന പൊതുയോഗത്തിലാണ് മോദിക്കെതിരെ രാഹുൽ വിമർശനം നടത്തിയത്.


‘രാജ്യത്ത് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയത്. എന്നാല്‍, ഇപ്പോള്‍ 2018ല്‍ ഒരു കോടി തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളിലെ തൊഴില്‍ പ്രതിസന്ധി ഏറെ ഭയാനകമായ അവസ്ഥയാണ്. ഇതിനെ തരണം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ മറ്റ് സംസ്ഥാനങ്ങളിലേക്കെന്ന പോലെ വടക്കന്‍ സംസ്ഥാനങ്ങളിലേക്കും വികസനം എത്തണം’. രാഹുൽ പറഞ്ഞു.