ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളേയോ; പത്തനംതിട്ടയിൽ ശ്രീധരന്‍ പിള്ള തന്നെ

single-img
20 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചു. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. . ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

കൂടുതല്‍ വിജയ സാധ്യതയുള്ള പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെച്ചോല്ലി തര്‍ക്കം രൂക്ഷമായതാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്. ഇഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു കൂടുതല്‍ നേതാക്കളും.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും എന്ന കാര്യത്തില്‍ ആദ്യമേ തന്നെ തീരുമാനം വന്നിരുന്നു. ബാക്കി മണ്ഡലങ്ങളുടേ പെരിലായിരുന്നു തര്‍ക്കം. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കാനാണ് സാധ്യത.