ചാന്നാർ ലഹളയും മാറ് മറക്കൽ സമരവും നീക്കം ചെയ്തു; സവർണാധിപത്യത്തിന്റെ തൊഴുത്തിൽ ചരിത്രത്തെ കെട്ടാനുള്ള നീക്കം അവസാനിപ്പിക്കണം:ബിനോയ് വിശ്വം

single-img
20 March 2019

ന്യൂഡൽഹി: കേന്ദ്ര സിലബസിലുള്ള എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ തിരുത്താൻ ഉള്ള നീക്കം കേന്ദ്ര സർക്കാരിന്റെ വിജ്ഞാന വിരുദ്ധതയുടെ ഭാഗമാണെന്ന് ബിനോയ് വിശ്വം എംപി ചൂണ്ടിക്കാട്ടി.  കേരളത്തിലെ 9-ാം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ നിന്ന് ചാന്നാർ ലഹളയും മാറ് മറക്കൽ സമരവും വെട്ടിമാറ്റുന്നത്.  ചരിത്രത്തോടുള്ള അവഹേളനമാണെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കർക്ക് നൽകിയ കത്തിൽ ബിനോയ് കുറ്റപ്പെടുത്തി. 


രാജ്യത്ത് ബി ജെ പി അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസ മേഖല നിരന്തര ആക്രമണത്തിന്  വിധേയമാവുകയാണ്. സമൂഹത്തിന്റെ വളർച്ചയുടെ ചരിത്രത്തിൽ നിന്ന് ജനകീയ പ്രക്ഷോഭങ്ങളെ തമസ്ക്കരിക്കുന്നത് ഫാസിസ്റ്റ് ചരിത്ര രചനയുടെ ഭാഗമാണ്. സവർണ ആധിപത്യത്തിന്റെ തൊഴുത്തിൽ ചരിത്രത്തെ കെട്ടാനുള്ള ഈ നീക്കം പ്രതിലോമപരമാമാണെന്നും ഭരണത്തിന്റെ തിരശീല വീഴും മുമ്പ് വിദ്യാഭ്യാസത്തിന് മൂക്കുകയറിടാനുള്ള നടപടിയിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.