ഒരാളു പോലും ആലത്തൂരിലേക്ക് വന്നു പോകരുത്: വികാരനിര്‍ഭരമായി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യയുടെ വിടവാങ്ങല്‍ പ്രസംഗം

single-img
19 March 2019

വികാരനിര്‍ഭരമായ പ്രസംഗത്തിലൂടെ പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് രമ്യയുടെ പ്രസംഗം.

ഇടതുപക്ഷത്തിന്റെ കോട്ട എന്ന് വിശേഷിപ്പിക്കുന്ന ആലത്തൂരിലേക്ക് പോകുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏല്‍പ്പിച്ച ദൗത്യവുമായിട്ടാണെന്നും ആലത്തൂരില്‍ വിജയക്കൊടി നാട്ടാനായി എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നും രമ്യ പറഞ്ഞു.

‘ നിങ്ങളുടെ കൂടെ പോസ്റ്ററൊട്ടിച്ചും നിങ്ങളുടെ കുടുംബയോഗത്തില്‍ സംസാരിച്ചും പ്രവര്‍ത്തിച്ചുമാണ് ഞാന്‍ ഇതുവരെ വന്നത്. ആ കരുത്തുമായിട്ടാണ് ഞാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ദൗത്യവുമായി ആലത്തൂരിലേക്ക് പോകുന്നത്’ വികാരനിര്‍ഭരമായി രമ്യ പറഞ്ഞ ഈ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. ആലത്തൂര്‍ മണ്ഡലത്തിലേക്ക് ഇവരുടെ പേര് അപ്രതീക്ഷിതമായാണ് ഉയര്‍ന്നുവന്നത്.

#വികാരനിർഭരംകുന്ദമംഗലം നിയോജകമണ്ഡലം UDF തിരഞ്ഞെടുപ്പ് കൺവെൻഷനില്‍ ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ വൈകാരികമായ പ്രസംഗം ..!!

Posted by UDF Alathur on Sunday, March 17, 2019