പ്രിയങ്കയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്; അഭിഭാഷകരുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി

single-img
19 March 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് അഭിഭാഷകര്‍. പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും അതിനാല്‍ ക്ഷേത്രത്തിൽ പ്രവേശനം ഇല്ലെന്നും  ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുളള കത്താണ് നല്‍കിയത്. ഇതില്‍ പ്രിയങ്കയുടെ ആരാധനാകേന്ദ്രം പളളിയാണെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രിയങ്ക വാദ്ര ക്രിസ്ത്യാനിയാണെന്നും അതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കത്ത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുളള പ്രിയങ്ക വാദ്രയുടെ ഗംഗാ യാത്ര ഇന്നും തുടരും. വിന്ധ്യാചല്‍ ക്ഷേത്രദര്‍ശനത്തോടെയാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്.