ഇത് അവന്റെ പിറന്നാള്‍ സമ്മാനം; ബോയ് ഫ്രണ്ടിന്റെ ക്രൂരപീഡനം സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി നടി • ഇ വാർത്ത | evartha
Movies

ഇത് അവന്റെ പിറന്നാള്‍ സമ്മാനം; ബോയ് ഫ്രണ്ടിന്റെ ക്രൂരപീഡനം സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി നടി

‘അയാം നോട്ട് ഓക്കെ..’ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ പുറത്തുകാട്ടി ബ്രിട്ടിഷ് അഭിനേത്രിയായ എസ്‌മെ ബിയാങ്കോ. ചാട്ടവാറടിയേറ്റ പുറംഭാഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ട് ‘അയാം നോട്ട് ഓക്കെ’ എന്ന ഹാഷ്ടാഗിലാണ് നടി തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി ഏന്നെ വേട്ടയാടുന്ന പേടി സ്വപ്‌നങ്ങളെയും മാനസീക വ്യതിയാനങ്ങളെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ് നടി കുറിച്ചു. ചെറുപ്പത്തിലെ ഒരു പിറന്നാള്‍ ചിത്രം പങ്കു വച്ചുകൊണ്ടാണ് എസ്‌മെ തന്റെ അനുഭവം പറഞ്ഞത്.

എസ്‌മേയുടെ വാക്കുകള്‍ ഇങ്ങനെ. ഒരുപാട് വര്‍ഷം മുമ്പുള്ള ഒരു പിറന്നാള്‍ ചിത്രമാണ് ഇത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഒരു മുറിയില്‍ ഞാന്‍ ബന്ധനസ്ഥയാക്കപ്പെടുന്നതിന് മുന്‍പെടുത്ത ചിത്രം. വളരെക്കുറിച്ചു ഭക്ഷണം കൊണ്ട് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്.

ശാരീരികവും മാനസീകവുമായി ഞാന്‍ അത്രയധികം ആക്രമിക്കപ്പെട്ടു. ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമായിരുന്നു. അന്ന് അത്താഴത്തിനു പോകുന്നതിന് മുമ്പ് അവന്‍ എന്നെ നിര്‍ത്താതെ ശകാരിച്ചു കൊണ്ടിരുന്നു. അവന് പുറത്തു പോകാന്‍ ഇഷ്ടമല്ല അതിന്റെ പേരിലായിരുന്നു ശകാരം.

എനിക്ക് അന്നും ഇന്നും അത് ശരിയായി തോന്നുന്നില്ല. ഈ ചിത്രത്തിലെ ചിരിയും പൊള്ളത്തരവും കണ്ണിലെ ഭയവും എനിക്കു മാത്രമേ തിരിച്ചറിയാനാകൂ. അയാളുടെ മോശപ്പെട്ട സ്വഭാവം വര്‍ഷങ്ങളോളാം ഞാന്‍ സഹിച്ചു, നടി പറയുന്നു.

ലോക പ്രശസ്തമായ സീരിയല്‍ ഗെയിം ഓഫ് ത്രോണിന്റെ ആദ്യ മൂന്ന് സീസണുകളില്‍ റോസ് എന്ന വേഷം ചെയ്ത നടിയാണ് എസ്‌മെ ബിയാങ്കോ. ഗെയിം ഓഫ് ത്രോണിലെ ഏറ്റവും സുന്ദരിയായ നടിയെന്നാണ് ഇവരെ അക്കാലത്തും ഇന്നും ജിഒടി ഫാന്‍സ് വിശേഷിപ്പിക്കുന്നത്.