കേരളത്തില്‍ സ്വെല്‍ വേവ്‌സ് പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
18 March 2019

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ പതിവിലും ഉയര്‍ന്നുപൊങ്ങുന്ന പ്രതിഭാസത്തിന് (സ്വെല്‍ വേവ്‌സ്) സാധ്യതയെന്ന് മുന്നറിയിപ്പ്. സമുദ്രനിരപ്പില്‍നിന്ന് 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ തിരമാല ഉയരുമെന്നും ഇതുമൂലം കടല്‍പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഹൈദരാബാദിലെ ദേശീയ സമുദ്രവിവര സേവനകേന്ദ്രം (ഇന്‍കോയിസ്) കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും നല്‍കിയ റിപ്പോര്‍ട്ട്.

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രി 11.30വരെ ഈ പ്രതിഭാസമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.