കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്ത് ഹാര്‍ദ്ദിക്ക് പട്ടേലിന്‍റെതെന്ന് കരുതുന്ന സെക്സ് വീഡിയോ പോസ്റ്റ് ചെയ്തു

single-img
16 March 2019

ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്ത്  മുന്‍പ് പുറത്തുവന്ന ഹാര്‍ദ്ദിക്ക് പട്ടേലിന്‍റെതെന്ന് കരുതുന്ന സെക്സ് വീഡിയോ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പട്ടേല്‍ പ്രക്ഷോഭത്തിലൂടെ നേതാവായ ഹാര്‍ദ്ദിക്ക് കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗമായത്. 

ഞങ്ങളുടെ പുതിയ നേതാവിന് സ്വാഗതം എന്ന് പറഞ്ഞാണ് സൈറ്റില്‍ വീഡിയോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച വീഡിയോ ആണ് ഇപ്പോള്‍ സൈറ്റില്‍ എത്തിയിരിക്കുന്നത്. ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ http://www.gujaratcongress.in എന്ന സൈറ്റാണ് വെള്ളിയാഴ്ച വൈകീട്ടോടെ ഹാക്ക് ചെയ്യാപ്പെട്ടത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.