17 കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു

single-img
16 March 2019

പതിനേഴുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍ പ്രദേശിലെ ബാണ്ട ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിയ ബാണ്ട സ്വദേശിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

മഹോള ബസ് സ്റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി അടുത്തുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.