കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

single-img
15 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയ്ക്ക് പട്ടിക കൈമാറിയ ശേഷമായിരിക്കും പ്രഖ്യാപനം. സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കണോ എന്നത് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. പി.ജെ ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡന കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണ്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയുണ്ട്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.